ഒരു രൂപ ചിലവില്ലാതെ കസ്റ്റമേഴ്‌സിനെ കണ്ടെത്താം

പലപ്പോഴും ഡിജിറ്റലി പരസ്യം ചെയ്യുന്നതിനെ കുറിച് പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ മടിക്കുന്ന ഒരു കാര്യം പണം മുടക്കുന്നതാണ്. പലരും ചോദിക്കുന്നത് എങ്ങനെ പൈസ സ്പെൻഡ്‌ ചെയ്യാതെ ഓൺലൈനിൽ ബിസിനസ്‌ പ്രൊമോട്ട് ചെയ്യാം എന്നതാണ്. ഇത് എങ്ങനെ എന്ന് ആണ് ഈ ഒരു ബ്ലോഗിൽ പറയുന്നത്.

പ്രധാനമായും 5 ടൂൾസ് ആണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്.ഈ 5 ടൂൾസും 100% ഫ്രീ ആണ്.

1.ഫേസ്ബുക്ക് : ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പ്ലേറ്റ്ഫോം ആണ് ഫേസ്ബുക്ക്. ഇതിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ വിരലമാണ്. ഫേസ്ബുക്കിൽ ഒരു പേജ് ഉണ്ടാക്കിയതിനു ശേഷം അതിൽ നിങ്ങളുടെ ബിസിനസ്സിന്റെ ഡീറ്റെയിൽസ് എല്ലാം തന്നെ നൽകുക.അതിനു ശേഷം നിങ്ങളുടെ ബിസിനസ്‌നെകുറിച്ചുള്ള പോസ്റ്റുകൾ, വീഡിയോസ് ഒക്കെ പോസ്റ്റ്‌ ചെയ്യുക. പോസ്റ്റ്‌ ചെയ്യുന്ന എല്ലാ കൊണ്ടെന്റിലും നിങ്ങളുടെ കോൺടാക്ട് നമ്പർ നൽകുക.കൂടുതലും വീഡിയോസ് റീൽസ് ആയി പോസ്റ്റ്‌ ചെയ്യുക.



2.ഇസ്റ്റാഗ്രാം :ഇന്ന് നമ്മൾ എല്ലാം തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലേറ്റ്ഫോം ആണ് ഇൻസ്റ്റാഗ്രാം. നിങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യാൻ വേണ്ടി ക്രീയേറ്റ് ചെയ്യ്ത കോൺടെന്റ് തന്നെ ഇൻസ്റ്റാഗ്രാമിലും പോസ്റ്റ്‌ ചെയ്യാവുന്നതാണ്. സ്ഥിരമായി വീഡിയോസ് ഇടുന്നത് നിങ്ങളുടെ റീച്ച് കൂട്ടും. ഇതുവഴി നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച് കൂടുതൽ ആളുകൾ അറിയുകയും നിങ്ങൾക്കും കൂടുതൽ എൻക്വയറീസ് കിട്ടുകയും ചെയ്യ്യും.

3.വാട്സ്ആപ്പ് : ബിസിനസ്‌ പ്രൊമോ‌ഷൻ മെസ്സേജസ് ഷെയർ ചെയ്യാനും അതുപോലെ ഓഫറുകൾ അയക്കാനും ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാട്സ്ആപ്പ് ആണ്. ഇതിനു കാരണം വേരെ ഏതൊരു ടൂൾനെയുംകാൾ ഓപ്പൺ റേറ്റ് വാട്സ്ആപ്പ്ന് ആണ് എന്നതാണ്.വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ട് എടുത്ത് അതിൽ നിങ്ങളുടെ കമ്പനി ഡീറ്റെയിൽസ് എല്ലാം അതിൽ ചേർക്കുക. ഇതിൽ നിങ്ങൾക്ക് ഓട്ടോമാറ്റ് മെസ്സേജസ്, കാറ്റലോഗ് എല്ലാം ചെയ്യാവുന്നതാണ്. മാത്രല്ല ബ്രോഡ്‌കാസ്ട് , സ്റ്റാറ്റസ് ഷെയർ ചെയ്യ്യത് ഒക്കെ കൂടുതൽ ആളുകളിലേയ്ക്ക് നിങ്ങളുടെ ബിസിനസ്‌ ഡീറ്റെയിൽസ് ഫ്രീ ആയി എത്തിക്കാം.

4.യൂട്യൂബ് : യൂട്യൂബ് നിങ്ങളുടെ ബിസിനസ്സ്ന്റെ വിസിബിലിറ്റി കൂട്ടാൻ വളരെ അധികം സഹായിക്കുന്ന ഒരു ടൂൾ ആണ്. നിങ്ങളുടെ ബിസിനസ്‌നെ കുറിച്ചുള്ള വീഡിയോകൾ ഉണ്ടാക്കി യൂട്യൂബിൽ പോസ്റ്റ്‌ ചെയ്യ്യക. ഒരിക്കലും കിട്ടുന്ന ലൈകിന്റെയോ , സബ്സ്ക്രൈബ്രസ്ന്റെയോ എണ്ണത്തിൽ ശ്രദ്ധിക്കാതെ ഇരിക്കുക. ഇത് പറയാൻ കാരണം നിങ്ങൾ ഗൂഗിളിൽ ന്തെലും തിരയുമ്പോൾ 2-4 പൊസിഷനിൽ വരുന്നത് യൂട്യൂബ് വീഡിയോസ് ആയിരിക്കും. അത് കൊണ്ട് തന്നെ ഇത് നിങ്ങളുടെ ബസ്സിനെസ്സ്ന്റെ വിസിബിലിറ്റി നല്ല രീതിയിൽ കൂട്ടും.

5.GMB :ഗൂഗിൾ ബിസിനസ്‌ ടൂർ ഗൂഗിൾന്റെ ഫ്രീ ടൂൾ ആണ്. നിങ്ങളുടെ ബിസിനസ്‌ മാപ്പിൽ ലിസ്റ്റ് ചെയ്ത് കസ്റ്റമേഴ്സ്നെ കണ്ടെത്താം. നമ്മൾ എല്ലാം തന്നെ പുതിയ ഒരു സ്ഥലത്തേയ്ക്കുള്ള വഴി കണ്ടെത്താൻ ആയാലും, ഒരു ലൊക്കേഷനിൽ ഉള്ള നല്ല ഹോട്ടൽ,ഹോസ്പിറ്റൽ, ബ്യൂട്ടിപാർലർ, ക്ലിനിക്, എന്നിവ കണ്ടതാൻ ആയാലും നമ്മൾ ഉപയോഗിക്കുന്നത് ഗൂഗിൾ മാപ്പ് ആണ്. ഗൂഗിൾ മാപ്പിൽ വരുന്ന എല്ലാ ബിസിനസ്‌ ലിസ്റ്റിംഗുകളും Google My Businessൽ ലിസ്റ്റ് ചെയ്യ്തവയാണ്.ഇന്ന് തന്നെ ഒരു പ്രൊഫൈൽ ക്രീയേറ്റ് ചെയ്യ്ത് കൃത്യമായി അപ്ഡേറ്റ് ചെയ്യത്കൊണ്ട് പോയാൽ നിങ്ങള്ക്ക് ഒരു രൂപ പോലും ചിലവാക്കാതെ നല്ല കസ്റ്റിമേഴ്‌സിനെ ഇതുവഴി കണ്ടെത്താം.



മുകളിൽ പറഞ്ഞിട്ടുള്ള 5 ടൂൾസും നമ്മുടെ നമ്മുടെ ബിസിനസിന് ആവശ്യമായ കസ്റ്റമേഴ്സിനെ Impossible വളരെയധികം സഹായിക്കുന്നവായാണ്. ഈ ടൂൾസ് എല്ലാം തന്നെ 100% ഫ്രീയാണ്. ഇന്ന് തന്നെ ഈ അഞ്ചിലും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക. തീർച്ചയായും ഇത് നിങ്ങളുടെ ബിസിനസിനെ അടുത്ത ഒരു ലെവലിലേക്ക് എത്തിക്കാൻ വളരെയധികം സഹായി ക്കും മുകളിൽ പറഞ്ഞിട്ടുള്ള 5 ടൂൾസും നമ്മുടെ നമ്മുടെ ബിസിനസിന് ആവശ്യമായ കസ്റ്റമേഴ്സിനെ Impossible വളരെയധികം സഹായിക്കുന്നവായാണ്. ഈ ടൂൾസ് എല്ലാം തന്നെ 100% ഫ്രീയാണ്. ഇന്ന് തന്നെ ഈ അഞ്ചിലും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക. തീർച്ചയായും ഇത് നിങ്ങളുടെ ബിസിനസിനെ അടുത്ത ഒരു ലെവലിലേക്ക് എത്തിക്കാൻ വളരെയധികം സഹായിക്കും.

2 thoughts on “ഒരു രൂപ ചിലവില്ലാതെ കസ്റ്റമേഴ്‌സിനെ കണ്ടെത്താം

Leave a Reply

Your email address will not be published. Required fields are marked *