ഈടുവേണ്ട, വരുമാനരേഖയൊന്നും വേണ്ട, അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ കൊണ്ട് തുക അകൗണ്ടിൽ, പുതിയ തട്ടിപ്പുമായി വായ്പ്പാ കൊള്ള.ഇതിൽ അകപ്പെട്ടവർ നിരവധിയാണ്. പലരും ചിന്തിക്കുന്നത് ഇതൊരു നല്ല കാര്യമല്ലേ എന്നാണ് എന്നാല്‍ പലിശക്കണക്ക് കേട്ടാല്‍ തല ചുറ്റും.
ഈ കൊറോണകാലത്ത് ഒരു ഗതിയുമില്ലാതെ വലഞ്ഞ ആയിരങ്ങള്‍ ആണ് ഓണ്‍ലൈന്‍ വായ്പാക്കൊള്ളക്ക് ഇരകളായി ജീവിതം വഴിമുട്ടിനില്‍ക്കുന്നത്.
അപേക്ഷകനെ കാണേണ്ട, ഈടുവേണ്ട, വരുമാനരേഖയും വേണ്ട, ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും വാട്സാപ്പിലോ ഇമെയിലിലോ അയച്ചാല്‍ ബാങ്കുവായ്പയുടെ നൂലാമാലകളൊന്നും ഇല്ലാതെ പണം അക്കൗണ്ടിലെത്തും. ഇത് തന്നെയാണ് ഇതിലെ ചതിക്കുഴിയും.ഈപ്പറഞ്ഞതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് പലിശ നിരക്കാണ് . ഒരു സാധാരണക്കാരൻ്റെ ജീവനെടുക്കാന്‍ മാത്രം ശക്തി അതിനുണ്ട്.