ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ പരസ്യം കണ്ട് കൂടുതൽ കസ്റ്റമേഴ്സ് നിങ്ങളിലേക്ക് എത്തുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കിക്കേ .... കേൾക്കുമ്പോൾ നല്ല രസമുണ്ടല്ലേ? വെറുതെ വെബ്സൈറ്റിൽ വന്ന് നോക്കി പോകുന്നവരെക്കാൾ കൂടുതൽ നേരിട്ട് സംസാരിക്കാൻ താല്പര്യമുള്ളവരെ കിട്ടുന്നത് ബിസിനസ്സിന് എപ്പോഴും ഗുണകരമാണ്.
എന്നാൽ, കാര്യങ്ങൾ നിങ്ങൾ കരുതുന്നപോലെ അത്ര ലളിതമല്ല. പലരും ഇതൊരു എളുപ്പവഴിയായി കണ്ട് പരീക്ഷിക്കും, അവസാനം കാശ് പോയത് മിച്ചം! എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്? ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഈ കാര്യങ്ങൾ ആണ് ഈ ഒരു ബ്ലോഗിൽ നിങ്ങളുമായി ഷെയർ ചെയ്യാൻ പോവുന്നത്.
സത്യമെന്താണ്? 🤔
പരസ്യങ്ങളിൽ കാണുന്നതുപോലെ അഞ്ച് മടങ്ങ് ബിസിനസ്സ് കൂടും എന്നൊക്കെ കേൾക്കുമ്പോൾ കണ്ണും പൂട്ടി ചാടി വീഴരുത്. അത് ഓരോ ബിസിനസ്സിനും ഓരോ സാഹചര്യത്തിനും അനുസരിച്ച് മാറും.
- നേരിട്ടുള്ള സംസാരം: വെബ്സൈറ്റ് സന്ദർശിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ ബിസിനസ്സ് നടക്കാൻ സാധ്യത കൂടുതലാണ് എന്നത് സത്യമാണ്.
- ചെലവ് കുറവോ?: "കൂടുതൽ ചെലവില്ലാതെ" എന്നൊക്കെ പറയുന്നത് വിശ്വസിക്കരുത്. പരസ്യം ചെയ്യുന്നതിന് ഫേസ്ബുക്കിന് നമ്മൾ പണം കൊടുക്കണം. പക്ഷെ, അതിൽ നിന്ന് കിട്ടുന്ന ബിസിനസ്സ് കൂടുതലാണെങ്കിൽ അത് ലാഭകരമാകും.
- എളുപ്പപ്പണി?: പരസ്യം കണ്ട് മെസ്സേജ് അയച്ചാൽ മാത്രം പോരാ, അവർക്ക് കൃത്യമായ മറുപടി കൊടുക്കാനും അവരെ ബിസിനസ്സിലേക്ക് എത്തിക്കാനും നമുക്ക് കഴിഞ്ഞില്ലെങ്കിൽ വെറുതെ സമയം കളയുകയാണെന്ന് ഓർക്കണം.
തുടങ്ങുന്നതിന് മുമ്പ് ഇവയെല്ലാം ഉണ്ടെന്ന് ഉറപ്പാക്കുക!
വാട്സാപ്പ് വഴി ബിസിനസ്സ് വലുതാക്കാൻ പ്ലാനുണ്ടെങ്കിൽ, താഴെ പറയുന്ന കാര്യങ്ങൾ അത്യാവശ്യമാണ്:
- WhatsApp Business API: സാധാരണ വാട്സാപ്പ് പോരാ, ബിസിനസ്സ് API തന്നെ വേണം (Wati പോലുള്ളവരുടെ സഹായം തേടാം).
- സ്വന്തം നമ്പർ: നിങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു ഫോൺ നമ്പർ വേണം.
- മെസ്സേജ് ടെംപ്ലേറ്റുകൾ: കസ്റ്റമേഴ്സിന് അയക്കാനുള്ള മെസ്സേജുകൾ മുൻകൂട്ടി തയ്യാറാക്കി വാട്സാപ്പിന്റെ അനുമതി വാങ്ങണം.
- ഓട്ടോമേഷൻ: വരുന്ന എല്ലാ മെസ്സേജിനും ഉടനെ മറുപടി കൊടുക്കാൻ ആളില്ലെങ്കിൽ, ചാറ്റ്ബോട്ടുകൾ (Chatbots) ഉപയോഗിക്കണം.
- അലേർട്ടുകൾ: ആരെങ്കിലും മെസ്സേജ് അയച്ചാൽ അത് ഉടനെ അറിയാനുള്ള സംവിധാനം വേണം.
- ട്രാക്കിംഗ്: ഏത് പരസ്യത്തിൽ നിന്നാണ് കസ്റ്റമർ വന്നതെന്ന് അറിയാനുള്ള സംവിധാനം (CRM) വേണം.
- സമ്മതം വാങ്ങുക: മെസ്സേജ് അയക്കാൻ കസ്റ്റമറുടെ സമ്മതം (Opt-in) വാങ്ങിയിരിക്കണം.
- ആളുകൾ: ചാറ്റ് ചെയ്യാൻ ആവശ്യത്തിന് സ്റ്റാഫുകളോ അല്ലെങ്കിൽ ഓട്ടോമേഷനോ ഉണ്ടെന്ന് ഉറപ്പാക്കണം.
ഇതൊന്നുമില്ലാതെ പരസ്യം തുടങ്ങിയാൽ, പണം വെള്ളത്തിലാകും!
ബിസിനസ്സ് നടക്കാൻ എന്ത് ചെയ്യണം?
വെറുതെ മെസ്സേജ് അയപ്പിച്ചാൽ മാത്രം പോരാ, അവരെക്കൊണ്ട് എന്തെങ്കിലും ബിസിനസ്സ് നടത്തിക്കണം. അതിന് ചില പൊടിക്കൈകളുണ്ട്:
- നല്ല പരസ്യം: പരസ്യത്തിൽ പറയുന്ന കാര്യവും വാട്സാപ്പിൽ എത്തുമ്പോൾ പറയുന്ന കാര്യവും തമ്മിൽ ഒരു ബന്ധം വേണം.
- ചോദ്യങ്ങൾ ചോദിക്കുക: മെസ്സേജ് അയച്ച ഉടനെ ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിച്ച് അവർക്ക് ശരിക്കും താല്പര്യമുണ്ടോ എന്ന് മനസ്സിലാക്കണം.
- വേഗത്തിൽ മറുപടി: മെസ്സേജ് അയച്ച് 10 മിനിറ്റ് കഴിഞ്ഞിട്ടാണ് മറുപടി കൊടുക്കുന്നതെങ്കിൽ കാര്യമില്ല. 2 മിനിറ്റിനുള്ളിൽ മറുപടി കൊടുക്കാൻ ശ്രമിക്കുക.
- അടുത്ത പടി: ചാറ്റ് ചെയ്ത് വെറുതെ വിടരുത്. അവരെക്കൊണ്ട് ഒരു ഉൽപ്പന്നം വാങ്ങിക്കുകയോ, ബുക്കിംഗ് ചെയ്യിക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്യിക്കണം.
- എല്ലാം കണക്കാക്കുക: എത്ര മെസ്സേജ് വന്നു, അതിൽ നിന്ന് എത്ര രൂപയുടെ ബിസിനസ്സ് കിട്ടി എന്നെല്ലാം കൃത്യമായി കണക്ക് വെക്കണം.
പണി കിട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ⚠️
വാട്സാപ്പിന് ചില നിയമങ്ങളൊക്കെയുണ്ട്. അത് പാലിച്ചില്ലെങ്കിൽ നിങ്ങളുടെ നമ്പർ ബ്ലോക്ക് ആകും.
- സ്പാം അരുത്: ആളുകൾക്ക് ആവശ്യമില്ലാത്ത മെസ്സേജുകൾ അയച്ച് വെറുപ്പിക്കരുത്.
- നിയമങ്ങൾ പാലിക്കുക: വാട്സാപ്പിന്റെയും, നമ്മുടെ രാജ്യത്തെയും നിയമങ്ങൾ അനുസരിച്ച് മാത്രമേ മെസ്സേജ് അയക്കാൻ പാടുള്ളൂ.
ടെസ്റ്റ് ചെയ്ത് തുടങ്ങാം!
എല്ലാം കൂടി ഒറ്റയടിക്ക് തുടങ്ങുന്നതിന് മുമ്പ് ചില ടെസ്റ്റുകൾ നടത്തുന്നത് നല്ലതാണ്.
- എന്താണ് നല്ലത്?: വാട്സാപ്പിലേക്ക് മെസ്സേജ് അയപ്പിക്കുന്നതാണോ അതോ വെബ്സൈറ്റിലേക്ക് കൊണ്ടുപോകുന്നതാണോ കൂടുതൽ ലാഭം എന്ന് ടെസ്റ്റ് ചെയ്തു നോക്കുക.
- ഓട്ടോമേഷൻ vs മനുഷ്യൻ: കുറച്ച് മെസ്സേജുകൾക്ക് ഓട്ടോമാറ്റിക് മറുപടിയും, കുറച്ച് മെസ്സേജുകൾക്ക് ആളുകൾ നേരിട്ടും മറുപടി നൽകി നോക്കുക. ഏതാണ് കൂടുതൽ ഫലപ്രദം എന്ന് കണ്ടെത്താം.
- ചോദ്യങ്ങളുടെ എണ്ണം: എത്ര ചോദ്യങ്ങൾ ചോദിക്കുന്നതാണ് നല്ലത് എന്ന് പരീക്ഷിച്ച് നോക്കുക.
ഒരു 14 ദിവസത്തെ പ്ലാൻ!
- ദിവസം 1-3: വാട്സാപ്പ് API സെറ്റപ്പ് ചെയ്യുക, നമ്പർ വെരിഫൈ ചെയ്യുക, മെസ്സേജ് ടെംപ്ലേറ്റുകൾ ഉണ്ടാക്കുക, ബേസിക് ഓട്ടോമേഷൻ സെറ്റ് ചെയ്യുക.
- ദിവസം 4-6: എവിടെ നിന്നാണ് മെസ്സേജ് വരുന്നതെന്ന് ട്രാക്ക് ചെയ്യാനുള്ള സംവിധാനം ശരിയാക്കുക.
- ദിവസം 7-10: ചെറിയൊരു തുകയ്ക്ക് പരസ്യം ചെയ്ത് ടെസ്റ്റ് ചെയ്യുക. എത്ര പെട്ടെന്ന് മറുപടി കൊടുക്കാൻ പറ്റുന്നുണ്ടെന്നും, എത്ര ബിസിനസ്സ് കിട്ടുന്നുണ്ടെന്നും നോക്കുക.
- ദിവസം 11-14: ടെസ്റ്റിൽ നിന്ന് പഠിച്ച കാര്യങ്ങൾ വെച്ച് മാറ്റങ്ങൾ വരുത്തുക. ലാഭകരമാണെന്ന് തോന്നിയാൽ പതുക്കെ പരസ്യത്തിന്റെ ബഡ്ജറ്റ് കൂട്ടാം.
ക്ലിക്ക്-ടു-വാട്സാപ്പ് പരസ്യങ്ങൾ കൃത്യമായ പ്ലാനിംഗോടെയും, ശ്രദ്ധയോടെയും ചെയ്താൽ ഇത് നിങ്ങളുടെ ബിസിനസ്സിന് വലിയൊരു മുതൽക്കൂട്ടാകും. പക്ഷെ, വെറുതെ ഒരു രസത്തിന് ചെയ്താൽ പണം നഷ്ട്ടമാകും !
എല്ലാം മനസ്സിലാക്കി, തയ്യാറെടുപ്പോടെ മാത്രം ഇറങ്ങിത്തിരിക്കുക! 👍