ഇപ്പോൾ ഇതാ ദിവസങ്ങളായി ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോൾ തന്നെ കാണുന്നത് ‘ഓരോ ചലഞ്ചുകളാണ്😵🥴. കപ്പിള്‍ ചലഞ്ച്👰🤵, ചിരി ചലഞ്ച്😁,ഫാമിലി ചലഞ്ച്👨👩👧 എന്നു വേണ്ട തൊട്ടതിനും പിടിച്ചതിനുമെല്ലാം ചലഞ്ചുകളാണ്.ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചലഞ്ച് ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. എന്നാൽ വളരെ അപകടകരമായ ഒരു കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത്.
ഇത്തരം ചലഞ്ചുകള്‍ക്ക് എന്തെങ്കിലും ദോഷങ്ങളുണ്ടോ? എന്നാവും പലരുടെയും സംശയം.
ഇത്തരം ചലഞ്ച് തുടങ്ങിയ ട്രെന്‍ഡുകള്‍ ഉണ്ടാക്കുമ്പോൾ തങ്ങളുടെ കുടുബ ചിത്രങ്ങളും മറ്റും എല്ലാവരും കാണുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു.എന്നാൽ ഇതുമൂലം ഉണ്ടായേക്കാവുന്ന പ്രശ്നങളെക്കുറിച്ച് ആരും തന്നെ ചിന്തിക്കുന്നില്ല.എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന രീതിയില്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അത് ലോകത്ത് എവിടെയുള്ള ആർക്കും കാണാനും ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കാനും കഴിയും. അതിന് കമ്പ്യൂട്ടർ ഹാക്ക് ചെയ്യാൻ അറിയണമെന്നു പോലുമില്ല,പകരം കോപ്പി പേസ്റ്റ് ചെയ്യാനുള്ള അറിവ് മാത്രം മതി.
ഒരു നിമിഷം നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നിങ്ങളുടെ ഭാര്യയുടെയോ സഹോദരിയുടെയോ ചിത്രം ഏതെങ്കിലും ഒരാള്‍ ഡൗൺലോഡ് ചെയ്ത് ഏതെങ്കിലും ഒരു അശ്ലീല വെബ്‌സൈറ്റിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സോഷ്യൽ മീഡിയയിലോ ഒരു പ്രൊഫൈല്‍ നിര്‍മിച്ച് അതില്‍ അപ്‌ലോഡ് ചെയ്താലോ? തീര്‍ച്ചയായും അവരാവും ആ വെബ്‌സൈറ്റില്‍ അല്ലെങ്കിൽ ആ അക്കൗണ്ടിൽ ട്രെന്‍ഡിങ്ങില്‍ എത്തുന്നത്. ഇത്തരം ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട് ദയവു ചെയ്ത് മനസിലാക്കാന്‍ ശ്രമിക്കൂ. എന്തെകിലും ഒന്ന് കാണുമ്പോഴേക്കും എടുത്ത് ചാടാതിരിക്കുക.
നിങ്ങൾ ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന ഒരു ഫയലു പോലും 100 % സുരക്ഷിതമല്ലാത്ത ഒരു ഡിജിറ്റൽ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അതിനാൽ ഇത്തരം ചലഞ്ചുകളും കോണ്ടസ്റ്റുകളും ഒക്കെ വരുമ്പോൾ എല്ലാരും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് എടുത്ത് ചാടാതിരിക്കുക. നഷ്ടം ഒരു പക്ഷേ നിങ്ങൾക്ക് മാത്രമാവില്ല നിങ്ങൾക്ക് പ്രിയപ്പെട്ടവർക്ക് കൂടിയാവും.