ഒരുപാടു പേര് നേരിടുന്ന പ്രശ്നമാണ് വാട്സാപ്പിൽ ബൾക്ക് ആയി മെസ്സേജസ് അയക്കുമ്പോൾ നമ്പർ ബാൻ ആവുന്നത് ഇതിനുള്ള ഏറ്റവും നല്ല പരിഹാരം എന്നുപറയുന്നത് whatsapp cloud api ഉപയോഗിക്കുക എന്നത്.wati എന്ന ടൂൾ ആണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്.wati ഉപയോഗിച്ച് നിങ്ങൾക്ക് നമ്പർ ബാൻ ആവാതെ customized മെസ്സേജസ് അയക്കാനും ഓട്ടോമേഷൻ ചെയ്യാനും എല്ലാം സാധിക്കുന്നതാണ്.വാട്ടി എന്ന് പറയുന്നത് മെറ്റയുടെ വെരിഫൈഡ് whatsapp ക്ലൗഡ് എ പി ഐ ഉപയോഗിച്ചാണ് വർക്ക് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഇതുവഴി മെസ്സേജുകൾ അയക്കുമ്പോൾ നമ്പറുകൾ ബാൻ ആവില്ല.
എന്താണ് വാട്സ്ആപ്പ് ക്ലൗഡ് എ പി ഐ ?
വാട്സാപ്പിന് ബിസിനസ് ആപ്ലിക്കേഷനും, വാട്സാപ്പ് ആപ്ലിക്കേഷനും കൂടാതെ മൂന്നാമതൊരു സംവിധാനം കൂടിയുണ്ട് അതാണ് ഒഫീഷ്യൽ ക്ലൗഡ് വാട്സാപ്പ് ബിസിനസ്സ് അക്കൗണ്ട്.സാധാരണ വാട്സ്ആപ്പ് അപ്ലിക്കേഷനുകൾ പേർസണൽ കമ്മ്യൂണിക്കേഷന് വേണ്ടിയാണു ഡിസൈൻ ചെയ്തിരിക്കുന്നത്.വലിയരീതിയിൽ കസ്റ്റമേഴ്സിനെ മാനേജ് ചെയ്യേണ്ടിവരുന്ന ഒരു ബിസിനസിനെ സംബദ്ധിച്ചിടത്തോളം ഇതിനു ഒരുപാട് പരിമിതികളുണ്ട്.ഇതിനു പരിഹാരമായി ഓട്ടോമേഷൻ സാധ്യമാക്കുന്ന സംവിധാനമാണ് ക്ലൗഡ് വാട്സപ്പ്.
ഒഫീഷ്യൽ വാട്സാപ്പ് അക്കൗണ്ട് തുടങ്ങുന്നതിന് ആവശ്യമായ കാര്യങ്ങൾ
✅ നിലവിൽ ഏതെങ്കിലും WhatsApp അക്കൗണ്ടുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഒരു ഫോൺ നമ്പർ ആവശ്യമാണ്.നിലവിൽ വാട്സാപ്പ് ഉള്ള നമ്പറാണെങ്കിൽ വാട്സാപ്പ് അക്കൗണ്ട് പെർമനെന്റ് ഡിലീറ്റ് ചെയ്തും ഉപയോഗിക്കാം.
✅ ഫേസ്ബുക് ബിസിനസ് മാനേജർ അക്കൗണ്ട്.
✅ ഒരു ആക്റ്റീവ് വെബ്സൈറ്റ്. ബേസിക് WEBSITE ആയാലും മതി.
✅ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്.
✅കറണ്ട് അക്കൗണ്ട് പാസ്ബുക്ക് ഫ്രണ്ട് പേജ്
✅ബിസിനസ് രജിസ്ട്രേഷൻ ഡോക്യുമെന്റ്
വാട്സ്ആപ്പ് ക്ലൗഡ് എപിഐയിൽ വരുന്ന നിരക്കുകൾ
ഓരോ സന്ദേശത്തിനും ചാർജ് ഇടാക്കുന്നതിന് പകരം കോൺവെർസേഷനുകൾക്ക് ഈടാക്കുന്ന രീതിയാണ് വാട്സ്ആപ്പ് ഫോളോ ചെയ്യുന്നത്.ഒരു കോൺവെർസേഷൻ 24 മണിക്കൂർ വാലിഡിറ്റി ഉണ്ടാവും.
✳ ഫേസ്ബുക് പരസ്യങ്ങളിലൂടെ എത്തുന്ന കസ്റ്റമേസുമായി നടത്തുന്ന ആദ്യ കോൺവെർസേഷന് ചാർജ് ഇല്ല.
✳ ഓരോ മാസവും 1000 ഉപയോക്താക്കൾ ആരംഭിച്ച സംഭാഷണങ്ങൾ സൗജന്യമാണ്.
✳ 1000 സംഭാഷണത്തിന് ശേഷം ഓരോന്നിനും പൈസ നൽകണം.
ഓരോ രാജ്യത്തിനും വ്യത്യസ്ത ചാർജുകൾ താഴെ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക
വാട്ടിയിലും ബൾക്ക് ആയിട്ട് മെസ്സേജുകൾ അയക്കാൻ വേണ്ടി ആദ്യം ടെമ്പ്ലേറ്റുകൾ അപ്പ്രൂവ് ചെയ്യേണ്ടതായിട്ടുണ്ട് .ഇത് അപ്രൂവ് ചെയ്ത് വരുന്നത് ഡയറക്ട് മെറ്റയിൽ നിന്നായതുകൊണ്ടുതന്നെ നമ്പർ ബ്ലോക്ക് ആവാതെ നമുക്ക് ബൾക്ക് ആയിട്ട് മെസ്സേജുകൾ അയക്കാൻ സാധിക്കും ഇത്തരം ടെമ്പ്ലേറ്റുകളിൽ നമുക്ക് ബട്ടണുകളും അല്ലെങ്കിൽ ലിങ്ക് അറ്റാച്ച് ചെയ്ത് അയക്കാൻ സാധിക്കും നമുക്ക് വരുന്ന പല മാർക്കറ്റിംഗ് മെസ്സേജുകളും ഈ രീതിയിലാണ് വരുന്നത്.
താഴെ ഉള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് എങ്ങനെ തെറ്റുകൾ കൂടാതെ ടെംപ്ലേറ്റുകൾ ഉണ്ടാക്കാമെന്ന് മനസിലാക്കാം.
Create Template Messages in Wati
Avoid Template Rejection In Wati
വാട്ടിയുടെ മറ്റൊരു ഫീച്ചറാണ് ചാറ്റ് ബോട്ടുകൾ എന്ന് പറയുന്നത് .നമ്മളെ പലപ്പോഴും വാട്സാപ്പിൽ ഓപ്ഷൻസ് കൊടുക്കുന്നതിനനുസരിച്ച് ഓട്ടോമാറ്റിക് പ്ലേസ് വരുന്നത് കണ്ടിട്ടുണ്ടോ ഇത്തരം മെസേജുകൾ സെറ്റ് ചെയ്തു വയ്ക്കുന്നത് ചാറ്റ് ബോട്ടുകൾ ഉപയോഗിച്ചാണ്. ഡ്രാഗ് ആൻഡ് ഡ്രോപ്പ് ചാറ്റ്ബോട്ട് ബിൽഡർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ക്രിയേറ്റ് ചെയ്യാം
താഴെ കൊടുത്തിരിക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ചാറ്റ് ബോട്ടുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
wati ഫ്രീ അക്കൗണ്ട് ഉണ്ടാക്കനായി താഴെ കൊടുത്തിരിക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയുക