പവർ ബാങ്കുകൾ ഉണ്ടെങ്കിലും പലപ്പോഴും എടുക്കാൻ മറക്കാറാണ് പതിവ്. ഇത്തരം സാഹചര്യങ്ങളിൽ ഒരു പാട് ഉപകാരപ്രദമായി തോന്നുന്ന ഒന്നാണ് പബ്ലിക്ക് പ്ലേസിൽ കാണാറുള്ള യുഎസ്ബി ചാർജിങ്ങ് പോർട്ടുകൾ.എന്നാൽ ഇത്തരം ചാർജിങ്ങ് പോർട്ടുകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന അപകടം നമ്മളിൽ പലർക്കും ഇപ്പോഴും അറിയില്ല എന്നതാണ് സത്യം.ഇത്തരം പൊതു ചാർജിങ്ങ് പോർട്ടുകളിലൂടെ മാൽവെയറുകൾ കടത്തിവിടാനും ഡാറ്റ ചോർത്താനും എല്ലാം സാധ്യമാണ്.സ്മാർട്ട് ഫോൺ, ടാബ്ലറ്റ് മുതലായ ഉപകരണങ്ങളെയാണ് ഇത്തരം പോർട്ടുകൾ ലക്ഷ്യം വെക്കുന്നത്.
എൻ്റെ എന്തു ഡാറ്റ ‘ എടുക്കാനാണ് എന്നാവും പലരും ചിന്തിക്കുന്നത്. പക്ഷേ, ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഡാറ്റയുടെ പ്രാധാന്യം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ഒരു രീതിയെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്യ്തത് ബ്രയാൻ ക്രെബ്സ ആണ് അദ്ദേഹമാണ് ” ജ്യൂസ് ജാക്കിംഗ് ” എന്ന പദം ഉപയോഗിച്ച് 2011 ഓഗസ്റ്റിൽ തൻ്റെ സുരക്ഷാ ജേണലിസം സൈറ്റായ ക്രെബ്സ ഓൺ സെക്യൂരിറ്റിയൽ അദ്ദേഹം ആദ്യത്തെ ലേഖനം എഴുതി.
പലയിടത്തും ഇത്തരം ചാർജിങ്ങ് പോർട്ടുകളോട് ഘടിപ്പിച്ച രീതിയിൽ CPU കണ്ടെത്തിയിട്ടുണ്ട്. 2013ൽ മാക്ടൻസ് (Mactans) എന്ന ടൂൾ ഉപയോഗിച്ച് IOS ഉപകരണങ്ങളിൽ നിന്നു ഡാറ്റ ചേർത്തുന്ന വിവരം ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളും മറ്റും പുറത്ത് കൊണ്ടു വന്നിട്ടുണ്ടായിരുന്നു.
ഇത്തരം പോർട്ടുകൾ വഴി മെയിലുകൾ, എസ് എം എസുകൾ ,ഫോട്ടോകൾ, കോണ്ടാക്ടുകൾ എന്നിവ കോപ്പി ചെയ്യ്ത് എടുക്കുന്നതിനൊപ്പം ഉപദ്രവകാരികളായുള്ള മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?
സ്വന്തം ചാർജർ എപ്പോഴും കയ്യിൽ കൊണ്ടു നടക്കുക, അല്ലെങ്കിൽ പവർ ബാങ്കുകൾ കൈയിൽ വയ്ക്കുക. നിർബന്ധമാണെങ്കിൽ ഫോൺ ഓഫ് ചെയ്യ്തശേഷം മാത്രം കണക്ട് ചെയ്യുക.