Safety of photo Editing apps

ഇന്ന് സോഷ്യൽ മീഡിയാസിൽ ഒന്നടങ്കം ട്രന്റ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണല്ലോ FaceApp എന്ന app യൂസ് ചെയ്യ്ത് എഡിറ്റ് ചെയ്യ്ത ഫോട്ടോസ്.പലരും വെറുമൊരു കൗതുകത്തിന്റെ പേരിൽ ആയിരിക്കും ഈ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തതും ഉപയോഗിക്കുന്നതും. എന്നാൽ ഇത്തരം ആപ്പ് കളുടെ ആധികാരികത കൂടി നമ്മൾ ചിന്തിക്കേണ്ടതാണ്.

ഈ ആപ്പ് ഉപയോഗിച്ചവർക്ക് അറിയാവുന്ന ഒന്നാണ് ഈ ആപ്പ് ഇൻറർനെറ്റിന്റെ സഹായത്തോടെ മാത്രമേ വർക്ക് ചെയ്യുകയുള്ളൂ എന്നത്. സൈബർ വിദക്തർ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം ഈ ഒരു ആപ്പ് നിങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾ എഡിറ്റ് ചെയ്യാനുപയോഗിക്കുന്ന ഫോട്ടോയ്ക്ക് പുറമേ നിങ്ങളുടെ ഗാലറിയിൽ ഉള്ള ഫോട്ടോകൾ കൂടി ഈ ആപ്പ് അതിന്റെ സർവറിലേക്ക് അപ്പ് ലോഡ് ചെയ്യുന്നുണ്ട്.ഇങ്ങനെ അപ്പ്ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോസ് ഈ ആപ്പ് ഡവലപ്പ് ചെയ്തവർക്കോ അല്ലെങ്കിൽ ഭാവിയിൽ ഈ ഒരു ആപ്പിന്റെ സർവർ ഹാക്ക് ചെയ്യുന്ന ഒരു ഹാക്കർക്കോ സുഗമായി എടുക്കാവുന്നതാണ്.ഇങ്ങനെ എടുക്കുന്ന ഫോട്ടോകൾ പല രീതിയിൽ മിസ്യൂസ് ചെയ്യപ്പെടാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാനാവില്ല അതുകൊണ്ട് തന്നെ ഇത്തരം ആപ്പുകൾ നിങ്ങളുടെ ഫോണിൽ പരമാവധി ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക, പ്രത്യേകിച്ച് പെൺകുട്ടികൾ, പല രീതിയിലും ഇന്റർനെറ്റിലൂടെ നമ്മൾ കാണുന്ന 90% ത്തിൽ മുകളിൽ ഫോട്ടോസും വീഡിയോസും ഇങ്ങനെ ഉള്ള സർവറുകളിൽനിന്നും ലീക്ക് ആവുന്നതാണ്.ഒരിക്കലും നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ 3rd പാർട്ടി കാമറ ആപ്പുകൾ (B612, candyam, etc….) ഉപയോഗിച്ച് എടുക്കാതിരിക്കുക.  നിങ്ങളുടെ ചെറിയൊരു അശ്രദ്ധ ഒരു പക്ഷേ നിങ്ങളുടെ ജീവിതത്തിന്റെ മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ പോലും വില്ലനായെന്നുവരാം….

Leave a Reply

Your email address will not be published. Required fields are marked *