ഡയർ ലിങ്കുകൾ

ഇന്ന് നമ്മുടെ സോഷ്യൽ മീഡിയകളിൽ ട്രന്റ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഈ ഫോട്ടോയിൽ കാണുന്ന രീതിയിൽ ഉള്ള ഡയറുകൾ.ഇത്തരം ഡയർ ലിങ്കുകളുടെ പിന്നാലെ പോവുമ്പോൾ പലപ്പോഴും ഇവയ്ക്കു പിന്നിലുള്ള അപകടങ്ങൾ നമ്മൾ ആലോചിക്കാറില്ല എന്നതാണ് സത്യം.ഇത്തരം ലിങ്കുകളിൽ പലതും മാരകമായ വൈറസ്കൾ നിറഞ്ഞതാണ്. നമ്മുടെ ഫോൺ ഹാക്ക് ചെയ്യുന്നത് മുതൽ നമ്മുടെ ഫോണിലുള്ള ഫയലുകൾ മുഴുവനായും എടുക്കുന്ന സ്പൈ വെയറുകൾ വരെ ഉണ്ട്. 

പെൺകുട്ടികളിലാണ് ഈ ഡയർ ലിങ്കുകൾ ഇടുന്ന ഒരു പ്രവണത കൂടുതലായും കാണുന്നത് നിങ്ങളറിയാതെ നിങ്ങളുടെ ഫോണിലുള്ള ഫോട്ടോകൾ കൂടി നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് ഓർക്കുന്നത് നന്നായിരിക്കും. നിങ്ങൾ ഇത്തരം ലിങ്കുകൾ സ്റ്റാറ്റസ് ഇടുമ്പോൾ നിങ്ങൾക്ക് മാത്രമല്ല ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോൺ കൂടി ദുരുപയോഗപ്പെടാനുള്ള സാധ്യത ഉണ്ട്.ഒന്ന് സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല. ഡയർ ലിങ്കുകൾ മാത്രമല്ല പരിചയമില്ലാത്ത ഒരു ലിങ്കും ഉപയോഗിക്കാതിരിക്കുക അല്ലെങ്കിൽ മികച്ച ഒരു നല്ല ആന്റിവയറസ് ഉപയോഗിക്കുക. ദയവായി ഇത്തരം ലിങ്കുകൾ ഉപയോഗിക്കാതിരിക്കുക..

Leave a Reply

Your email address will not be published. Required fields are marked *