blog

Prasad pkd

റീൽസ് ആഡ്സ് വഴി കൂടുതൽ വിൽപന നേടാം: ഒഫീഷ്യൽ മെറ്റാ റിസർച്ചിൽ നിന്നുള്ള 11 ക്രിയേറ്റീവ് തന്ത്രങ്ങൾ

ഇന്ന് ഇൻസ്റ്റാഗ്രാമിൽ ആളുകൾ ചെലവഴിക്കുന്ന സമയത്തിന്റെ 50 ശതമാനത്തിലധികവും റീൽസിലാണ്. മുൻവർഷത്തെ അപേക്ഷിച്ച് വീഡിയോ കാണുന്ന സമയം 30 ശതമാനത്തിലേറെ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഒരു സാധാരണ വീഡിയോ എടുത്ത് 9:16 വെർട്ടിക്കൽ ഫോർമാറ്റിൽ പരസ്യമായി നൽകിയതുകൊണ്ട് മാത്രം കാര്യമില്ല. റീൽസ് വഴി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും വിൽപന (Purchase Intent) കൂട്ടാനും കൃത്യമായ ക്രിയേറ്റീവ് സ്ട്രാറ്റജികൾ ആവശ്യമാണ്.

മെറ്റയുടെ ഒഫീഷ്യൽ ബിസിനസ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച Deconstructing the Power of Reels: How Creative Strategies Can Drive Success എന്ന ആർട്ടിക്കിളിലെ റിസർച്ച് കണ്ടെത്തലുകളെയും ഡാറ്റകളെയും അടിസ്ഥാനമാക്കി, മെറ്റയും ടോലുനയും (Toluna) ചേർന്ന് നടത്തിയ പഠനത്തിലെ മികച്ച പ്രായോഗിക നിർദ്ദേശങ്ങൾ താഴെ നൽകുന്നു.

1. ഡയറക്ട് റെസ്‌പോൺസ് (DR / Sales) പരസ്യങ്ങൾ ചെയ്യുന്നവർക്ക്

നിങ്ങളുടെ ലക്ഷ്യം നേരിട്ടുള്ള ലീഡുകളോ പർച്ചേസുകളോ ആണെങ്കിൽ, താഴെ പറയുന്ന ഘടകങ്ങൾ നിങ്ങളുടെ ആഡ് ക്രിയേറ്റീവുകളിൽ ഉൾപ്പെടുത്തുന്നത് വിൽപന സാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നു:

  • യുഎസ്പികളും പ്രത്യേകതകളും വ്യക്തമായി പറയുക (5.3x വർദ്ധനവ്): വെറുതെ പ്രൊഡക്റ്റ് കാണിക്കുന്നതിന് പകരം, അതിന്റെ സവിശേഷതകളും (Features) യുണീക് സെല്ലിംഗ് പോയിന്റുകളും (USPs) വ്യക്തമായി വിശദീകരിക്കുന്ന ക്രിയേറ്റീവുകൾ പർച്ചേസ് ഇൻഡന്റിൽ ടോപ്പ് 20% കാറ്റഗറിയിൽ എത്താൻ 5.3 മടങ്ങ് കൂടുതൽ സാധ്യതയുണ്ട്.
  • ബ്രാൻഡിംഗ് 25 ശതമാനത്തിൽ താഴെ മാത്രം നിലനിർത്തുക (4.8x വർദ്ധനവ്): ക്രിയേറ്റീവുകളിൽ ബ്രാൻഡ് നെയിം കാണിക്കാം, എന്നാൽ വീഡിയോയുടെ മൊത്തം ദൈർഘ്യത്തിന്റെ 25%-ൽ കൂടുതൽ സമയം ബ്രാൻഡിംഗിനായി നീക്കിവെക്കരുത്. പ്രൊഡക്റ്റിനാണ് മുൻഗണന നൽകേണ്ടത്. ഇത് പർച്ചേസ് ഇൻഡന്റിൽ 4.8 മടങ്ങ് വർദ്ധനവ് ഉണ്ടാക്കുന്നു.
  • പ്രൊഡക്റ്റ് ഒന്നിലധികം തവണ കാണിക്കുക (2.7x വർദ്ധനവ്): നിങ്ങൾ വിൽക്കുന്ന പ്രൊഡക്റ്റ് അല്ലെങ്കിൽ ഓഫർ വീഡിയോയിൽ ഒന്നിലധികം തവണ വ്യത്യസ്ത ആംഗിളുകളിലോ സീനുകളിലോ കാണിക്കുന്നത് വാങ്ങാനുള്ള താല്പര്യം 2.7 മടങ്ങ് വർദ്ധിപ്പിക്കുന്നു.
  • നേറ്റീവ് എലമെന്റുകൾ (Emojis) ഉപയോഗിക്കുക (2.5x വർദ്ധനവ്): റീൽസ് ഇൻ-ആപ്പ് എലമെന്റുകളായ ഇമോജികൾ (Emojis) ടെക്സ്റ്റിലോ സ്ക്രീനിലോ ഉൾപ്പെടുത്തുന്നത് ആഡ് കൂടുതൽ നാച്ചുറലായി തോന്നിപ്പിക്കുകയും വാങ്ങൽ സാധ്യത 2.5 മടങ്ങ് കൂട്ടുകയും ചെയ്യുന്നു.
  • വോയ്‌സ് ഓവറും മ്യൂസിക്കും ഒരുമിച്ച് ഉപയോഗിക്കുക (2.1x വർദ്ധനവ്): വെറും ബാക്ക്‌ഗ്രൗണ്ട് മ്യൂസിക് മാത്രമോ അല്ലെങ്കിൽ വോയ്‌സ് മാത്രമോ നൽകുന്നതിന് പകരം, സംസാരവും പശ്ചാത്തല സംഗീതവും കൃത്യമായ ബാലൻസിൽ ഉൾപ്പെടുത്തുന്നത് പർച്ചേസ് ഇൻഡന്റിൽ 2.1 മടങ്ങ് വർദ്ധനവുണ്ടാക്കുന്നു.
  • വ്യക്തമായ കോൾ ടു ആക്ഷൻ (CTA) നൽകുക (1.9x വർദ്ധനവ്): വീഡിയോയുടെ അവസാനം എന്ത് ചെയ്യണമെന്ന് (ഉദാഹരണത്തിന്: വെബ്‌സൈറ്റ് സന്ദർശിക്കുക, ഇപ്പോൾ ഓർഡർ ചെയ്യുക) സ്ക്രീനിലെ എഴുത്തിലൂടെയോ വോയ്‌സ് വഴിയോ വ്യക്തമായി നിർദ്ദേശിക്കുന്നത് 1.9 മടങ്ങ് കൂടുതൽ റിസൾട്ട് നൽകുന്നു.
  • ശക്തമായ ഹുക്ക് (Visual + Audio Hook) (1.5x വർദ്ധനവ്): ആദ്യത്തെ 3 സെക്കൻഡിൽ വിഷ്വലും സൗണ്ടും ഒരുമിച്ച് ചേർത്ത് ശക്തമായ ഒരു ഹുക്ക് നൽകുന്നത് സ്ക്രോളിംഗ് തടയാനും ആളുകളെ മുഴുവൻ വീഡിയോയും കാണിക്കാനും സഹായിക്കുന്നു.

2. ബ്രാൻഡ് അവയർനെസ് പരസ്യങ്ങൾ ചെയ്യുന്നവർക്ക്

ബ്രാൻഡ് ശ്രദ്ധിക്കപ്പെടാനും ആളുകളിൽ താല്പര്യം ഉണ്ടാക്കാനും മെറ്റ നിർദ്ദേശിക്കുന്ന വഴികൾ:

  • ആദ്യ 5 സെക്കൻഡിൽ പ്രധാന സന്ദേശം വ്യക്തമാക്കുക (1.7x വർദ്ധനവ്): ബ്രാൻഡും പ്രധാന മെസ്സേജും തുടക്കത്തിൽ തന്നെ കാണിക്കുന്നത് വാങ്ങൽ താല്പര്യം 1.7 മടങ്ങ് വർദ്ധിപ്പിക്കുന്നു.
  • ഡൈനാമിക് ബ്രാൻഡിംഗ് (1.8x വർദ്ധനവ്): ബ്രാൻഡ് ലോഗോയോ പേരോ പല സീനുകളിലായി ആവർത്തിച്ച് കാണിക്കുന്നത് ആളുകളുടെ മനസ്സിൽ പതിയാൻ സഹായിക്കുന്നു.
  • ഓഡിയോയും വിഷ്വലും ഒരുമിച്ച് മെസ്സേജ് നൽകുക (1.8x വർദ്ധനവ്): പറയാനുള്ള കാര്യം സ്ക്രീനിൽ കാണിക്കുന്നതിനൊപ്പം ശബ്ദത്തിലൂടെയും കേൾപ്പിക്കുന്നത് (Say it out loud) ബ്രാൻഡ് താല്പര്യം 1.8 മടങ്ങ് കൂട്ടുന്നു.
  • ദൈനംദിന ജീവിത സന്ദർഭങ്ങൾ (Slice of Life) ഉൾപ്പെടുത്തുക (1.5x വർദ്ധനവ്): യഥാർത്ഥ ജീവിതത്തിൽ സാധാരണക്കാർ പ്രൊഡക്റ്റ് ഉപയോഗിക്കുന്ന സ്വാഭാവിക രംഗങ്ങൾ ഉൾപ്പെടുത്തുന്നത് വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.

ടെസ്റ്റ് & ലേൺ സമീപനം (Test & Learn Mentality)

ഈ നിർദ്ദേശങ്ങൾ ജനറൽ ഗൈഡ്‌ലൈനുകളാണ്. നിങ്ങളുടെ ബിസിനസിനും പ്രൊഡക്റ്റിനും ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് കണ്ടെത്താൻ തുടർച്ചയായ എ/ബി ടെസ്റ്റിംഗും (A/B testing) ഇൻക്രിമെന്റാലിറ്റി ചെക്കുകളും നടത്തണമെന്നാണ് മെറ്റ ഓർമ്മിപ്പിക്കുന്നത്. ചെറിയ മാറ്റങ്ങൾ വരുത്തി ആഡ് വേരിയേഷനുകൾ ടെസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ ആഡ് പെർഫോമൻസ് വലിയ തോതിൽ മെച്ചപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *