‘സൈബർ കോൺട്രിയ’ (CYBERCHONDRIA)

ഹൈപ്പോകോൺഡ്രിയ’ എന്ന വാക്ക് പണ്ടുമുതലേ പ്രചാരത്തിലുള്ളതാണ്. കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത എന്തോ അപൂർവ്വരോഗം തനിക്കുണ്ട് എന്ന് വിശ്വസിച്ചു വിശ്വസിച്ച് ശരീരത്തിൽ നിന്നും അതിനെ അനുകൂലിച്ചുകൊണ്ടുണ്ടാവുന്ന താൽക്കാലിക പ്രതികരണങ്ങളും അതുമൂലമുണ്ടാവുന്ന ചില ലക്ഷണങ്ങൾ കണ്ട് അത് വീണ്ടും വീണ്ടും മനസിൽ പറഞ്ഞൊറപ്പിച്ച് മറ്റു പല ശാരീരിക മാനസിക പ്രശ്ങ്ങളും ഉണ്ടാക്കുന്ന മാനസിക രോഗം ആണ്  ഹൈപ്പോ കോൺഡ്രിയ.ഈ ആധുനിക കാലത്ത് ഗൂഗിളും മറ്റു സാമൂഹിക മാധ്യമങ്ങളും നമ്മുടെ മേൽ ഉള്ള സ്വധീനം വളരെ വലുതാണ് ഏതെങ്കിലും രോഗത്തെ പറ്റി ഗൂഗിൾ,ഫേസ് ബുക്ക് എന്നിവയിൽ നിന്നും കിട്ടുന്ന വിവരങ്ങളെ അമിതമായി വിശ്വസിക്കുകയും, പിന്നെ അതാലോചിച്ച് മനസമാധാനം നഷ്ടപ്പെട്ട് ജീവിക്കേണ്ടിയും വരുന്ന സവിശേഷമായ അവസ്ഥയാണ് ‘സൈബർ കോൺട്രിയ’.

ആരോഗ്യസംബന്ധിയായ ഉത്കണ്ഠകൾ വർധിപ്പിക്കുന്ന തരത്തിലുള്ള ഇന്‍റര്‍നെറ്റ് അധിഷ്ഠിത അന്വേഷണം’ എന്ന അർത്ഥത്തിൽ ബ്രിട്ടനിലെ ‘ഇൻഡിപെൻഡന്‍റ്  എന്ന വാരികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ആദ്യമായി ഈ പദമുപയോഗിക്കുന്നത്.പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും കണ്ടു വരുന്ന ഒരു തമാശ എന്താണെന്നു വെച്ചാൽ പലരും പല രോഗങ്ങൾക്കും ഉള്ള ചികിൽത്സ ചോദിച്ച് പോസ്റ്റ് ഇടുന്നത് കണ്ടിട്ടുണ്ട് ഇതിന് പലരും കമൻ്റുകളിലൂടെ മറുപടി നൽകാറും ഉണ്ട് എന്നാൽ ഇത്തരം മറുപടികളെ കണ്ണടച്ച് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പലരും കുട്ടികൾക്കുള്ള മരുന്ന്കൾ പോലും ഇങ്ങനെ ചോദിച്ചു കണ്ടിട്ടുണ്ട് ദയവായി അങ്ങനെ ചെയ്യാതിരിക്കുക ദയവായി എന്ത് അസുഖമായാലും അത് ചെറുതോ വലുതോ ആയിക്കോട്ടെ ഡോക്ടറിനെ കാണിക്കുക. വർഷങ്ങൾ നീണ്ട പ്രവർത്തിപരിചയത്തിലൂടെ ഡോക്റ്റർമാർ നേടിയെടുത്ത അറിവിക്കേൾ പലർക്കും ഇപ്പോൾ വിശ്വാസം ഏതോ അല്പജ്ഞാനി ഏതോ ബ്ലോഗിൽ എഴുതിവെച്ചിരിക്കുന്ന മണ്ടത്തരങ്ങളാണ്.ഗൂഗിൾ ചെയ്ത് അറിവു തേടുന്നതിൽ തെറ്റില്ല. പക്ഷെ അവിടെ വരുന്നതെല്ലാം ആധികാരികമാണെന്ന് കരുതരുത്. ഒരേ ലക്ഷണങ്ങളുള്ള നൂറോളം രോഗങ്ങളുണ്ടാവും. ഒരേ രോഗത്തിന് തന്നെ ചികിത്സ പല രോഗികളിൽ പലതായിരിക്കും. രോഗിയെ കാണാതെ ചികിൽത്സിക്കാൻ സാധ്യമല്ല. ചികിത്സിക്കുന്ന ഡോക്ടറെയാണ് ഗൂഗിളിനേക്കാൾ നിങ്ങൾ വിശ്വസിക്കേണ്ടത്. ഒരു സെക്കന്റ് ഒപീനിയൻ എടുക്കണമെങ്കിൽ വിദഗ്ദരായ മറ്റേതെങ്കിലും ഒരു ഡോക്ടറെ കൂടി സമീപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *